മുംബൈ : ബോളിവുഡ് നടി ഷെഫാലി ജരിവാല (42) അന്തരിച്ചു .പുലർച്ചെ ഒരു മണിയോടെയാണ് നടിയെ വസതിയിൽ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പരാഗ് ത്യാഗിയും മറ്റും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ . എന്നാൽ മരണകാരണം വ്യക്തമല്ലെന്ന് അന്വേഷണസംഘം അറിയിച്ചു. ഫോറൻസിക് വിദഗ്ധരും പൊലീസും വീട്ടിൽ പരിശോധന നടത്തി.