കോട്ടയം : കോട്ടയം പാമ്പാടിയിൽ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു. അനീഷ് ,ജോബി,ചാക്കോ, മോഹൻ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇതിൽ അനീഷിൻറെ ചുണ്ടിലാണ് കടിയേറ്റത്.ഒരു നായയാണ് നാല് പേരെയും ആക്രമിച്ചത് .പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.