പത്തനംതിട്ട : കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നു വീണു.ഇന്നലെ രാത്രിയാണ് സംഭവം. പൊളിച്ചു മാറ്റാന്‍ വെച്ച കെട്ടിടമാണ് തകര്‍ന്നത്. രണ്ടു വർഷമായി ഈ കെട്ടിട ഭാഗങ്ങൾ ഉപയോഗിച്ചിരുന്നില്ല. സ്‌കൂളിനായി പണിത ആദ്യ കാല കെട്ടിയങ്ങളില്‍ ഒന്നാണിത്. രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി കണ്ടെത്തിയത്. ഇടിഞ്ഞുവീണത് രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി.