Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് നാളെ...

സംസ്ഥാനത്ത് നാളെ അവധി, മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം : മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് നാളെ (ജൂലൈ 22) സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾക്കും, സ്വയംഭരണ സ്ഥാപനങ്ങൾക്കും, നേഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് പ്രകാരം അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്ത് ജൂലൈ 22 മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഭിമന്യു വധക്കേസ്: കാണാതായ നിർണായക രേഖകളുടെ പകർപ്പ് സമർപ്പിച്ചു

കൊച്ചി : അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ സമർപ്പിച്ചു. പ്രതിഭാഗത്തിന്റെ എതിർപ്പ് കോടതി അനുവദിച്ചില്ല. പുതിയ പകർപ്പുകളിൽ നേരത്തെ ലഭിച്ച രേഖകളിൽനിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം ഉന്നയിക്കാമെന്നും കോടതി...

റേഷൻകടകളിൽ  മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയാകുന്നു

തിരുവനന്തപുരം: റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയാകുന്നു.  5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം...
- Advertisment -

Most Popular

- Advertisement -