തിരുവനന്തപുരം : ഒരു മാസത്തിലേറെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തു നിന്ന് മടങ്ങി . രാവിലെ 10.50നാണ് എഫ് 35 ബി യുദ്ധവിമാനം മടങ്ങിയത്. ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം തിരികെ കൊണ്ടുപോയത് .ഇന്ത്യയിൽ നിന്ന് വിമാനം ഓസ്ട്രേലിയയിലേക്കാണു പോകുക. അവിടെ നിന്ന് യു.കെയിലേക്ക് പോകും.