ലണ്ടൻ : ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും സുപ്രധാന കരാറിൽ ഒപ്പുവച്ചത് .കരാര്‍ പ്രകാരം യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിന്റെ തീരുവ ഒഴിവാക്കുകയും യുകെ ഉത്പ്പന്നങ്ങളുടെ 90 ശതമാനം തീരുവ കുറയ്‌ക്കുകയും ചെയ്യും. ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, കാർഷികോത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ തീരുവ പൂര്‍ണമായും ഒഴിവാകും.