പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനര്‍വിഭജിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയാരിുന്നു ജില്ലാ കലക്ടര്‍.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 4, ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപം ഫോറം 6, സ്ഥാനമാറ്റം ഫോറം 7, പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ ഫോറം 5, പ്രവാസി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 4എ എന്നിവ ഉപയോഗിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in വെബ്സൈറ്റില്‍ അപേക്ഷിക്കാം.






