ടോക്കിയോ : റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ പത്തോളം രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്. ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സൂനാമി ആഞ്ഞടിച്ചിരുന്നു.ജപ്പാനിലെ വിവിധ തീരങ്ങളിൽ 45 സെന്റീമീറ്ററോളം ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചു. ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. യുഎസ്സിൽ കാലിഫോർണിയ ,ഹവായ തീരങ്ങളിൽ കനത്ത ജാഗ്രത നിലനിൽക്കുകയാണ് .