Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNew Delhiകന്യാസ്ത്രീകളെ അറസ്റ്റ്...

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ അമിത് ഷായെ കണ്ടിരുന്നു. ഇവര്‍ക്കാണ് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയത്. ജാമ്യം തേടിക്കൊണ്ടുള്ള കന്യാസ്ത്രീകളുടെ അപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.

വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയ അമിത് ഷാ ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചതായാണ് വിവരം. ഇന്നോ നാളെയോ തന്നെ കന്യാസ്ത്രീകളുടെ മോചനത്തിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകുമെന്നും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കരയുടെ പൈതൃക മണ്ണിൽ മാർത്തോമ്മൻ സ്മൃതി മന്ദിരം ഉയരുന്നു:  ഓർത്തഡോക്സ് സഭയുടെ പൈതൃകകേന്ദ്രത്തിന് കൊടുങ്ങല്ലൂരിൽ ശിലാസ്ഥാപനം നടത്തി

കൊടുങ്ങല്ലൂർ : മലങ്കര സഭയുടെ സ്ഥാപകനും, കാവൽ പിതാവുമായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാ വന്നിറങ്ങിയ മണ്ണിൽ ഒരു  പൈതൃക കേന്ദ്രമെന്നത് സഭയുടെ ചിരകാല അഭിലാഷമായിരുന്നെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ....

കഞ്ചാവ് കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി പിടിയിൽ

അടൂർ : കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയിൽ ഹാജരാവാതെ ഒളിച്ചുമാറി നടന്ന രണ്ട് പ്രതികളിൽ ഒരാളെ അടൂർ പോലീസ് പിടികൂടി. 2022 ജൂണിൽ അടൂർ പോലീസ് രജിസ്റ്റർ ചെയ്ത 2.85 കിലോ...
- Advertisment -

Most Popular

- Advertisement -