കോട്ടയം : എം സി റോഡിൽ സിമൻ്റ് കവലയിൽ വൻ ഗതാഗതക്കുരുക്ക്. പതിവ് ഗതാഗതക്കുരുക്കാണെങ്കിലും പി എസ് സി പരീക്ഷകൾ അടക്കമുള്ള ഉദ്യോഗാർത്ഥികൾ ഇതോടെ വലഞ്ഞു. രാവിലെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് തുടരുകയാണ്.
ശനിയാഴ്ച ആയതിനാൽ ലുലു മാളിലേക്ക് വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ എത്തിയതാണ് കാരണം. നാട്ടകം സിമൻ്റ് കവലയിൽ നിന്നും പാറേച്ചാൽ ബൈപ്പാസിലേയ്ക്ക് വാഹനങ്ങൾ തിരിയുന്നത് മറ്റൊരു ഗതാഗതക്കുരുക്കിന് കാരണം. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.