Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതുറവൂർ ഉയരപ്പാത...

തുറവൂർ ഉയരപ്പാത നിർമ്മാണത്തിന്റെ കൂറ്റൻ ഗർഡർ നിലംപതിച്ചു : ആളപായമില്ല

ആലപ്പുഴ :  തുറവൂർ ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ ഗർഡർ നിലംപതിച്ചു.  ഞായറാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

മറ്റൊരു സ്ഥലത്തു പണിത് കൊണ്ട് വന്ന ഗർഡർ പാലത്തിൽ ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിലംപതിച്ചത്. ഇരുമ്പ് റോപ്പ് പൊട്ടിയതാണ് 80 ടൺ ഭാരവും 24 മീറ്റർ നീളവുമുള്ള ഗർഡർ താഴെ വീഴാൻ കാരണമായത്.

ഇത് വീണത്  ദേശീയ പാതയ്ക്ക് കുറുകെയായതിനാൽ ഒന്നര മണിക്കൂറോളം  ഗതാഗതം പൂർണമായും തടസപ്പെട്ടു. ഗർഡർ കയറ്റിക്കൊണ്ടു പോകാൻ എത്തിച്ച ലോറിയും കേടായി. പിന്നീട് വലിയ ക്രെയിനുകളെത്തിച്ച്  ഉയർത്തി മാറ്റിയ ശേഷമാണ് റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് ആരംഭിക്കുന്നു

തിരുവല്ല: അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് 28 ന് ആരംഭിക്കുന്നു. പെരിങ്ങര പഞ്ചായത്ത് പടവിനകം ബി പാടശേഖരത്തിൽ 113 ഏക്കറിലെ കൃഷിയാണ് ഇക്കുറി ആദ്യ കൊയ്ത് തുടങ്ങുന്നത്. തമിഴ് നാട്ടിൽ നിന്ന് കൊയ്ത്ത് യന്ത്രങ്ങൾ ബുക്ക്...

കാട്ടാന ആക്രമണം : യുവാവിന് ദാരുണാന്ത്യം

മലപ്പുറം : നിലമ്പൂർ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.നിലമ്പൂരിലെ കരുളായി സ്വദേശിയായ മണി(40)യാണ് മരിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ പാലേമാടുള്ള പട്ടികവർ​ഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കിയശേഷം മടങ്ങിവരികയായിരുന്നു മണി....
- Advertisment -

Most Popular

- Advertisement -