ശ്രീനഗർ : ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏഴ് പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ദേശീയപാതയ്ക്കും റെയിൽവേ ട്രാക്കിനും പൊലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചു.മരിച്ചവരിൽ അഞ്ച് പേർ 2 നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ് .ദിവസങ്ങൾക്ക് മുമ്പാണ് കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 60 പേർ മരിച്ചത്.






