ന്യൂഡൽഹി : മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം.പ്രതിപക്ഷ സ്ഥാനാർഥിയായ ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു.തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍.ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിപദം രാജിവച്ചതിനെ തുടർന്നാണ് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തത് .






