Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsയുവാക്കളെ ഹണിട്രാപ്പിൽ...

യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ചരൽക്കുന്ന്‌ സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദനത്തിന് ഇരയായത്.

കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിക്കുകയും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ചും മുളക് സ്പ്രേ ചെയ്തും നഖത്തിൽ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നാണ് മര്‍ദ്ദനത്തിനിരയായ റാന്നി സ്വദേശിയായ യുവാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.ഭര്‍ത്താവ് ആക്രമിക്കുമ്പോള്‍ രശ്മി അത് മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു.നട്ടെല്ലിന് പൊട്ടലുണ്ട്.

പണം തട്ടാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ ആഭിചാരപ്രവര്‍ത്തനങ്ങളും വീട്ടില്‍ നടക്കാറുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു .ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്.വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യയിലേക്കുള്ള യാത്ര താത്കാലികമായി മാറ്റി വച്ചു : ഇലോൺ മസ്‌ക്

ന്യൂഡൽഹി:ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യയിലേക്കുള്ള യാത്ര താത്കാലികമായി മാറ്റി വച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് സന്ദര്‍ശനം നീട്ടിവെക്കുന്നതെന്ന് മസ്ക് എക്സിൽ കുറിച്ചു. ഇന്ത്യയിൽ നിക്ഷേപം...

20കാരി ഭർതൃവീട്ടിൽ മരിച്ചനിലയിൽ : പരാതിയുമായി കുടുംബം

കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവിൽ 20കാരിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശിനിയായ നിഖിതയാണ് മരിച്ചത്. ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിലാണ് ജീവനൊടുക്കിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം...
- Advertisment -

Most Popular

- Advertisement -