Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅമീബിക് മസ്തിഷ്ക...

അമീബിക് മസ്തിഷ്ക ജ്വരം : സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം രണ്ടുപേർ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനും ആണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ഇത്തവണ രോഗം മൂലം മരിച്ചവരുടെ എണ്ണം 19 ആയി.

സെപ്റ്റംബർ 11-ന് ആയിരുന്നു ഇവരുടെ മരണം നടന്നത്. എന്നാൽ ഇപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരമാണ് കാരണം എന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 62 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രവും രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ആശങ്കാജനകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പൊതുജനാരോഗ്യ നിയമപ്രകാരം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പ്രത്യേകിച്ച് പൊതുവും സ്വകാര്യവുമായി പ്രവർത്തിക്കുന്ന നീന്തൽ കുളങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജല ശുചിത്വം ഉറപ്പുവരുത്താനുള്ള നടപടികൾ നിർബന്ധമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂർ എഡിഎം നവീൻ ബാബു വീട്ടിൽ മരിച്ചനിലയിൽ

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ്...

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി : മറയൂരിൽ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു .മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്.ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.ഫയർ ലൈൻ ഇടാൻ പോകുന്നതിനിടെയാണ് വിമലടങ്ങുന്ന ഒൻപതു പേരുടെ സംഘം...
- Advertisment -

Most Popular

- Advertisement -