Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsശാസ്ത്ര മേഖലയിൽ...

ശാസ്ത്ര മേഖലയിൽ പിന്നോക്കാവസ്ഥയിൽ നിന്നും മുന്നേറുവാൻ  ഇന്ത്യ വളർന്നതായി – ഡോ. എസ്. സോമനാഥ്

തിരുവല്ല: ശാസ്ത്ര മേഖലയിൽ പിന്നോക്കാവസ്ഥയിൽ നിന്നും വികസിത രാജ്യങ്ങളെ മറികടക്കുന്ന അവസ്ഥയിലേക്ക് മുന്നേറുവാൻ  ഇന്ത്യ വളർന്നതായി ഐ.എസ്.ആർ. ഓ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് പ്രസ്താവിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണത്തിനും സംരംഭകത്വത്തിനും ശ്രദ്ധ കേന്ദ്രീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൈവറ്റ് കമ്പനികളും തമ്മിൽ ബന്ധം ഉണ്ടാകുന്നത് പ്രയോജകരമായിരിക്കുമെന്ന് അദ്ദേഹം  പറഞ്ഞു.

മാർത്തോമ്മാ സഭയുടെ  ശാസ്ത്ര അവാർഡായ മേല്പാടം ആറ്റുമാലിൽ ജോർജ് കുട്ടി മെറിറ്റ് അവാർഡ് ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ [ ഐ.എസ്.ആർ. ഓ ] മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത നൽകി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. തിരുവല്ല മാർത്തോമ്മാ സഭാ കൗൺസിൽ ചേമ്പറിൽ നടന്ന അവാർഡ് സമർപ്പണ സമ്മേളനത്തിൽ  കമ്മറ്റി ചെയർമാൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.

ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും യുവജനങ്ങൾക്കുള്ള സാദ്ധ്യതകളും എന്ന വിഷയത്തിൽ ഡോ.എസ്.സോമനാഥ് പ്രഭാഷണം നടത്തി. യുവ ശാസ്ത്രജ്ഞനുള്ള അവാർഡ് ധൻബാദ് ഐ.ഐ.റ്റി (ഐ.എസ്.എം) ലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബോധിസത്വ ഹസ്റയ്ക്കു നൽകി. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമായിരുന്നു അവാർഡ്.

ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, സീനിയർ വികാരി ജനറാൾ വെരി റവ. മാത്യു ജോൺ, വൈദീക ട്രസ്‌റ്റി റവ.ഡേവിഡ് ഡാനിയേൽ, അത്‌മായ ട്രസ്‌റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട് , കേണൽ ഡോ.ജോൺ ജേക്കബ് ആറ്റു മാലിൽ എന്നിവർ പ്രസംഗിച്ചു.

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കള്ള ജോർജ് സ്കോളർ സ്കോളർഷിപ്പ് അലീ ഡാ ആൻ ജോർജ്, എൻ. നിയാസ്, മഹിത സാറാ സാം, അമ്മു റെജികുമാർ എന്നിവർക്ക് നൽകി. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്കുള്ള സാറാമ്മ ജോൺസ് ഫിലൻത്രോപ്പിക് അസിസ്റ്റൻസ് വി. ഉദയകൃഷ്ണനും സഞ്ചന സണ്ണിക്കും
ജീവകാരുണ്യ സ്ഥാപനത്തിനുള്ള ഉപഹാരം  മഞ്ഞാലുംമൂട് സ്നേഹതീരത്തിനും നൽകി. അവാർഡ് സ്ഥാപകൻ എ.വി.ജോൺസ് അനുസ്മരണവും നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിഎഫ്ഐ കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കി : എൻഐഎ

ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയെന്ന് ദേശീയ അന്വേഷണ ഏജൻസി. ജില്ലാ ജഡ്ജിയും നേതാക്കളും ഈ ഹിറ്റ്ലിസ്റ്റിലുണ്ട്. എൻഐഎ കോടതിയിൽ‌...

വൈദ്യുതി മുടക്കം:  ജലവിതരണം മുടങ്ങിയേക്കാമെന്ന് വാട്ടർ അതോറിറ്റി

ആലപ്പുഴ: വൈദ്യുതി മുടക്കം കാരണം ജലവിതരണം മുടങ്ങിയേക്കാമെന്ന് വാട്ടർ അതോറിറ്റി. കെ.എസ്.ഇ. ബി. ലൈനിലെ തകരാർ മൂലം ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന  പമ്പിങ് സ്റ്റേഷനുകളിൽ നിരന്തരം വൈദ്യുതി മുടങ്ങുന്നതിനാൽ ജലവിതരണത്തിൽ തടസം...
- Advertisment -

Most Popular

- Advertisement -