Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ കോളേജിൽ...

മാർത്തോമ കോളേജിൽ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല ഫ്ലാഷ് മോബ്  മത്സരം

തിരുവല്ല: എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി  തിരുവല്ല മാർത്തോമ കോളേജിൽ   വിദ്യാർത്ഥികൾക്കായുള്ള  ജില്ലാതല ഫ്ലാഷ് മോബ്  മത്സരം സംഘടിപ്പിച്ചു. തിരുവല്ല നഗരസഭ ചെയർപേഴ്സൺ  അനു ജോർജ്  ഉദ്ഘാടനം ചെയ്തു.   കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ. മാത്യു വർക്കി അധ്യക്ഷത വഹിച്ചു.

വിമുക്തി മാനേജറും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുമായ എസ് സനിൽ  മുഖ്യ സന്ദേശം നൽകി. തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ രാജേന്ദ്രൻ, വിമുക്തി ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, കോളജ് അധ്യാപകരായ ഡോ..പി. ജെ വർഗീസ്, ഡോ. പി വി ശ്രീലത, ഡോ. അനിത ജോർജ് വർഗീസ് എക്സൈസ് ഇൻസ്പെക്ടർ മിഥുൻ മോഹൻ,എക്‌സൈസ് ഉദ്യോഗസ്ഥരായ അനുപ്രസാദ്,  ഹരിഹരൻ ഉണ്ണി എന്നിവർ പ്രസംഗിച്ചു.

ജില്ലയിലെ 17 കോളജുകളിൽ നിന്ന് 200 വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ   തിരുവല്ല പുഷ്പഗിരി നഴ്സിങ് കോളേജ് ഒന്നാം സ്ഥാനവും ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് കോളജ് രണ്ടാം സ്ഥാനവും ബിലീവേഴ്സ് നഴ്സിംഗ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂണിവേഴ്സിറ്റി, സ്കൂൾ തലങ്ങളിൽ നൃത്തരംഗത്ത് മികവ് തെളിയിച്ച സഹാന സാജ്, ഐശ്വര്യ എന്നിവർ വിധികർത്താക്കളായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമലയിൽ നിന്ന് കാണാതായെന്ന് കരുതപ്പെട്ടിരുന്ന സ്വർണക്കിരീടം സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ് .വിഷയത്തിൽ തിരുവാഭരണം കമ്മീഷണർ ബോർഡിന് ഔദ്യോഗിക വിശദീകരണം നൽകി.യഥാര്‍ഥ സ്വര്‍ണക്കിരീടത്തിന് പുറമെ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച കൃത്രിമ അലങ്കാര...

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം : രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ : തകഴി കുന്നുമ്മലിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയയതായി സംശയം. സംഭവത്തിൽ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്.സംഭവത്തിൽ യുവതിയുടെ...
- Advertisment -

Most Popular

- Advertisement -