തിരുവല്ല : ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സ്വർണ്ണം മോഷണ വിഷയത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് തിരുവല്ല അസി കമ്മീഷണർ ഓഫീസ് പടിക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ജില്ലാ സംഘടന സെക്രട്ടറി അശോക് കുമാർ, വർക്കിംഗ് പ്രസിഡന്റ് രഘുത്തമൻ, താലൂക്ക് വർക്കിംഗ് പ്രസിഡന്റ് മനോഹർ ജി, താലൂക്ക് ജനറൽ സെക്രട്ടറിമാരായ ദിവാകരൻ പിള്ള, രതീഷ് ശർമൻ, താലൂക്കിലെയും ജില്ലയുടെയും മറ്റു ഭാരവാഹികളും പങ്കെടുത്തു






