Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsതുലാമാസ  പൂജകൾക്കായി...

തുലാമാസ  പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് തുറക്കും

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17  ന് വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന് ( ഒക്ടോബർ  18) രാവിലെ അഞ്ചുമണിക്ക് നട തുറന്ന്  ദർശനത്തിനായി സൗകേര്യം ഒരുക്കും.

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും തുലാമാസം ഒന്നിന് രാവിലെ സന്നിധാനത്ത് നടക്കും.  തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്ട്രപതി ദൗപതി  മുർമു ശബരിമല ദർശനത്തിനെത്തും. രാഷ്ട്രപതിയെ  വരവേൽക്കുന്നതിനുള്ള എല്ലാ  ഒരുക്കങ്ങളും ഇതിനോടകം  തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്.

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 22ന് ദർശനത്തിന് നിയന്ത്രണമുണ്ടാകും. ഒക്ടോബർ 21  നാണ് ശ്രീചിത്തിര  ആട്ടതിരുനാൾ നടക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറാം ക്ലാസ് പ്രവേശനം

പത്തനംതിട്ട : വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29. അപേക്ഷ https://navodaya.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ലയിലെ...

സന്നിധാനത്ത് ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ

ശബരിമല : ശബരിമല സന്നിധാനത്ത് ഇന്ന് രാവിലെ ഒമ്പതരയോടെ പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പിനെ കണ്ടെത്തി.അപ്പം,അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ...
- Advertisment -

Most Popular

- Advertisement -