Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ശക്തമായ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് : അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലക്രമണത്തിനു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (29) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.4 മുതൽ 0.7 മീറ്റർ വരെയും 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വളപട്ടണം മോഷണം : അയല്‍വാസി കസ്റ്റഡിയിൽ

കണ്ണൂർ : വളപട്ടണം അരിവ്യാപാരിയുടെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും പവന്‍ സ്വര്‍ണവും കവർന്ന കേസിൽ അയല്‍വാസി കസ്റ്റഡിയിൽ .വീട്ടുമ കെ .പി അഷ്റഫിന്റെ അയല്‍വാസി ലിജീഷാണ് കസ്റ്റഡിയിലായത് .കവർച്ച ചെയ്ത പണവും...

അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. പെരിങ്ങര മേപ്രാൽ  പടവിനകം ബി പാടശേഖരത്തിൽ വെള്ളം വറ്റിക്കാനായി പമ്പിംഗ്ജോലികൾ തുടങ്ങിയത്. പാടത്തെ കവടയും വരിയും കിളിർപ്പിക്കാനാണ് വെള്ളം വറ്റിക്കുന്നത്. കിളിർത്ത വരിനെല്ല് വീണ്ടും വെള്ളം...
- Advertisment -

Most Popular

- Advertisement -