ന്യൂഡൽഹി : പ്രകാശത്തിന്റെ ഒരു നദിയായി സരയൂനദിയുടെ പടവുകള്‍. അവിസ്മരണീയമായി അയോധ്യയിലെ മഹാ ആരതി. അയോദ്ധ്യയിൽ ദീപാവലിയോടനുബന്ധിച്ച് ഇക്കൂറി മഹാആരതിയ്‌ക്ക് പേരിട്ടിരിക്കുന്നത് ‘ഭവ്യ ദിവ്യ നവ്യ ദീപോത്സവ് 2025 എന്നാണ്. വേദാചാര്യന്മാര്‍ തൊട്ട് സാധാരണക്കാര്‍ വരെ പങ്കാളികളാകുന്നതാണ് ഈ ദീപോത്സവം.
വൈദ്യുതി വെളിച്ചങ്ങള്‍ മിഴിപൂട്ടുന്ന ഇരുട്ടില്‍ പ്രകാശം തെളിയിക്കാൻ 2,100-ലധികം വേദാചാര്യന്മാരും സാധകരും പങ്കെടുത്തു. പതിനായിരക്കണക്കിന് സാധാരണക്കാരും തെളിക്കാന്‍ എത്തി. ഇതോടെ സരയുവിൽ തെളിഞ്ഞ മഹാ ആരതി ഒരു അത്യപൂര്‍വ്വ ദൃശ്യവിരുന്നായി.
ഈ വർഷം ദീപാവലിയാഘോഷക്കാലത്ത് വിശുദ്ധ സരയു നദിയുടെ 56 ഘട്ടുകളിലായി 26 ലക്ഷത്തിലധികം ദീപങ്ങൾ തെളിക്കാനുള്ള യജ്ഞത്തിന് തുടക്കമായത്. ഒക്ടോബർ 19 മുതൽ 23 വരെയാണ് ഈ വർഷത്തെ ദീപോത്സവം. പ്രയാഗിലെ മഹാ കുംഭമേളയ്‌ക്കുശേഷം ലോകം കാണുന്ന അടുത്ത മഹാസംഗമമാകും ഈ വർഷത്തെ ദീപോത്സവം.