Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ന് അഞ്ചു...

ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് ആയിരിക്കും.

നാളെ (22 ന്) ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, എറണാകുളം, തൃശൂർ, വയനാട് , കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം , കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്‌ .

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 24 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 24 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി : 24 പേര്‍ മരിച്ചു

ബെംഗളൂരു : ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി 24 പേര്‍ മരിച്ചു .ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സാണ്‌ കത്തിയത്.40 പേർ ബസിലുണ്ടായിരുന്നു .15പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി.ആന്ധ്രയിലെ...

Kerala Lotteries Results : 15-04-2025 Sthree Sakthi SS-463

1st Prize Rs.7,500,000/- (75 Lakhs) SL 216120 (MALAPPURAM) Consolation Prize Rs.8,000/- SA 216120 SB 216120 SC 216120 SD 216120 SE 216120 SF 216120 SG 216120 SH 216120 SJ...
- Advertisment -

Most Popular

- Advertisement -