Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsകോണ്‍ഗ്രീറ്റില്‍ ടയര്‍...

കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നത്: എംഎല്‍എ കെ യു ജനീഷ് കുമാര്‍

പത്തനംതിട്ട: കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. പ്രമാടത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ഗ്രീറ്റില്‍ താഴ്‌ന്നെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദൂരെ നിന്ന് കാണുമ്പോള്‍ അങ്ങനെ തോന്നുന്നതാണെന്നും പൈലറ്റ് പറഞ്ഞത് അനുസരിച്ച് എച്ച് മാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇടാന്‍ വേണ്ടിയാണ് തള്ളിയതെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

‘ദൂരെ നിന്ന് നോക്കിയപ്പോള്‍ തോന്നിയതാകാം. ഞാന്‍ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നല്ലോ. തെറ്റിദ്ധാരണയുടെ പുറത്താണ് അത്തരമൊരു വാര്‍ത്ത വന്നത്. വല്ലാത്ത അപമാനമായിപ്പോയി. ഹെലിപ്പാഡില്‍ എച്ച് മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.

ലാന്‍ഡ് ചെയ്തപ്പോള്‍ അല്‍പ്പം പുറകിലേക്ക് ആയിപ്പോയി. ഉയര്‍ത്തുന്ന ഘട്ടത്തില്‍ ഫാന്‍ കറങ്ങി പിറകുവശത്തെ ചളിയും പൊടിയും ഉയരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പൈലറ്റ് തന്നെയാണ് സുരക്ഷാ ജീവനക്കാരോട് ഹെലികോപ്റ്റര്‍ സെന്‍ട്രലിലേക്ക് നീക്കി നിര്‍ത്തണമെന്ന് പറഞ്ഞത്  ജനീഷ് കുമാര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അധ്യാപക ഒഴിവ്

തിരുവല്ല : 2025-26 അധ്യയന വർഷത്തിൽ സി.എസ്.ഐ വി എച്ച്.എസ്.എസ് ഫോർ ദ ഡഫ് തിരുവല്ലയിൽ താഴെ പറയുന്ന തസ്തികയിലെക്ക് (ദിവസ വേതനം ) അഭിമുഖം നടത്തുന്നതാണ്.താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും, കോപ്പികളുമായി 30/06/2025ന്...

പാരാലിംപിക്സിന് തുടക്കമായി

പാരീസ് : ഒളിമ്പിക്സിനു പിന്നാലെ പാരാലിംപിക്സിന് പാരിസിൽ തുടക്കമായി. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരാലിംപിക്സിന് തുടക്കമായത്. ഉദ്ഘാടനത്തിന് മുന്നോടിയായി ഇതിഹാസതാരം ജാക്കി ചാന്‍ ദീപശിഖയേന്തി. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലര്‍ച്ചെ രണ്ടരവരെ...
- Advertisment -

Most Popular

- Advertisement -