കൊല്ലം : സപ്ലൈക്കോയുടെ ആറ് പമ്പുകള്‍ കൂടി ഈ സാമ്പത്തികവര്‍ഷം തുടങ്ങുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സപ്ലൈക്കോയുടെ പതിനാലാമത് പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം കൊല്ലം കന്റോണ്‍മെന്റ് സിവില്‍ സപ്ലൈസ് കോംപ്ലക്‌സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ ഒന്ന് മുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകള്‍ക്ക് സബ്‌സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ 10 ശതമാനം വിലകുറവില്‍ വാങ്ങാം. ഔട്ട്‌ലെറ്റുകളില്‍ പ്രതിമാസം 25 രൂപയ്ക്ക് 20 കിലോ അരി ഓരോ കാര്‍ഡിനും ലഭ്യമാക്കും. ഔട്ട്‌ലെറ്റുകള്‍ ഇല്ലാത്തയിടങ്ങളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ വിപുലീകരിച്ച് നവംബര്‍ ഒന്ന് മുതല്‍ സഞ്ചരിക്കുന്ന സൂപ്പര്‍ സ്റ്റോറുകളായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.






