തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്ത് 15 ലക്ഷം രൂപയുടെ ഹെൽത്ത് ഗ്രാന്റ ഉപയോഗിച്ച് ചാത്തങ്കേരി സി എച്ച് സി ലാബിൽ സ്ഥാപിച്ച രക്ത പരിശോധന ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ ഷീനാ മാത്യു അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി വർഗീസ്, ജയ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രു എസ് കുമാർ,ഷൈജു എം.സി, മാത്തൻ ജോസഫ്, സുഭദ്ര രാജൻ, ശാന്തമ്മ ആർ നായർ, അശ്വതി രാമചന്ദ്രൻ, സനൽകുമാരി എസ്, ഡോക്ടർ ശാലിനി, ഡോക്ടർ സുനിത തോമസ്, എൽ എച്ച് ഐ രമ കെ ആർ, ശ്രുതി, കുഞ്ഞുമോൾ ഷാജി എന്നിവർ പ്രസംഗിച്ചു.
32-ൽ പരം രക്ത പരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്താൻ കഴിയുന്ന ഉപകരണവുമാണ്.




                                    

