കൊച്ചി : കോഴിക്കോട് ആറുവയസുകാരിയെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്. ക്രൂരമായ ശാരീരിക പീഡനത്തിനിരയായി അദിതി എസ്. നമ്പൂതിരി(6) മരിച്ച കേസിലാണ് അച്ഛൻ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയ്ക്കും രണ്ടാനമ്മ ദേവിക എന്ന റംലത്ത് ബീഗത്തിനും ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് .
2013 ഏപ്രിൽ 29നാണ് പെൺകുട്ടി മരിച്ചത് .പത്തു മാസത്തോളം കൊടിയ പീഡനമാണ് കുട്ടിയും സഹോദരനായ അരുണും നേരിട്ടത് .അദിതിയുടെ അമ്മ ശ്രീജ അന്തർജനം വാഹനാപകടത്തിൽ മരിച്ചതിനു ശേഷമാണ് അച്ഛൻ റംലത്ത് ബീഗത്തിനെ വിവാഹം കഴിച്ചത് .മതിയായ ഭക്ഷണം നൽകാതെ പട്ടിണിക്കിടുക, വീട്ടിലെ കഠിനമായ ജോലികൾ ചെയ്യിപ്പിക്കുക,ക്രൂരമായി മര്ദിക്കുക തുടങ്ങിയ പീഡനങ്ങൾ കുട്ടികൾ നേരിട്ടിരുന്നു .വയറിന്റെ പിൻഭാഗത്തും വശങ്ങളിലും ഏറ്റ ഗുരുതര പരുക്കിനെത്തുടർന്നാണ് അദിതി മരിച്ചത്. പെൺകുട്ടിയുടെ സഹോദരൻ അരുണിന്റെ സാക്ഷിമൊഴിയാണ് കേസിൽ നിർണ്ണായകമായത്.






