Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsആശമാരുടെ രാപ്പകൽ...

ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 266 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം കേരളപ്പിറവി ദിനമായ നാളെ അവസാനിപ്പിക്കും. പ്രാദേശികതലങ്ങളില്‍ സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം.

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിക്കുമെന്ന സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തെത്തുടർന്നാണ് സമരം അവസാനിപ്പിക്കുന്നത് . ഓണറേറിയം 21000 രൂപയാക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് : കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച്...

കെഎസ്ആർടിസി ഇലക്ട്രിക് ബസ് സർവീസ്  റെക്കോർഡ് കളക്ഷനുമായി വികാസ് ഭവൻ യൂണിറ്റ്

തിരുവനന്തപുരം : കെഎസ്ആർടിസി  വികാസ് ഭവൻ യൂണിറ്റ് 14 ഇലട്രിക്ക് ബസ്  സർവീസ് നടത്തി മാസം അര ക്കോടി റെക്കോർഡ് കളക്ഷൻ. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ആഗസ്റ്റ് മാസം 24 ലക്ഷം...
- Advertisment -

Most Popular

- Advertisement -