ന്യൂഡൽഹി: ഡൽഹിയിലെയും നോയിഡയിലെയും അമ്പതിലധികം സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡല്‍ഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന അറിയിച്ചു. വി.പി.എന്‍. ഉപയോഗിച്ചാണ് മെയിലുകള്‍ അയച്ചതെന്നാണ് കണ്ടെത്തല്‍.റഷ്യയിൽ നിന്നുള്ള സെർവറിൽനിന്നാണ് ഇ–മെയിൽ സന്ദേശം അയച്ചതെന്നാണ് സൂചന .
സംഭവത്തില്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു. പൊതുസമൂഹം പരിഭ്രാന്തരാകരുതെന്നും സമാധാനം പാലിക്കണമെന്നം ഡല്‍ഹി പോലീസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.