ന്യൂഡൽഹി : ഡൽഹി സ്ഫോടന കേസിലെ പ്രതികൾ ഉൾപ്പെടുന്ന ഭീകരസംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടത്താനായി തയ്യാറെടുത്തിരുന്നതായി പോലീസ് .ഒരേ സമയം നാല് നഗരങ്ങളിൽ സ്ഫോടനത്തിനായിരുന്നു പദ്ധതി. 2 പേരടങ്ങുന്ന 4 സംഘങ്ങൾ രൂപീകരിക്കുകയും ഓരോ സംഘവും ഓരോ നഗരത്തെ ലക്ഷ്യം വെക്കാനുമായിരുന്നു പദ്ധതി.
ആശയവിനിമയത്തിനായി ഉമർ ഒരു സിഗ്നൽ ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിനായി 20 ലക്ഷം രൂപയോളം പണമായി സമാഹരിക്കുകയും ഉമറിന് കൈമാറുകയും ചെയ്തു .ഐ 20, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി ഇവർ വാങ്ങിയതായാണ് വിവരം .കാറുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ചുള്ള വലിയ ആക്രമണങ്ങൾക്കാണ് പ്രതികൾ പദ്ധതിയിട്ടത് .






