തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ മീനഭരണി പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്ര മേൽശാന്തി കുളങ്ങരമഠം ടി.ജി. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൊങ്കാല ചടങ്ങുകൾ നടന്നത്. മഹേഷ് നമ്പൂതിരി കുളങ്ങരമഠം സഹകാർമ്മികത്വം വഹിച്ചു.
ക്ഷേത്രത്തിലെ നടപന്തലിൽ പ്രത്യേക അടുപ്പ് തയാറാക്കിയാണ് ആചാരപരമായ ചടങ്ങുകളോടെ പൊങ്കാല അർപ്പിച്ചത്. പൊങ്കാല സമർപ്പണത്തിനു ശേഷം ഉച്ചദീപാരാധനയും, പ്രസാദ വിതരണവും നടത്തി. മതിൽഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് വി. ശ്രീകുമാർ കൊങ്ങരേട്ട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, വൈസ് പ്രസിഡന്റ് ആർ.പി. ശ്രീകുമാർ, ജിതീഷ് കുമാർ സൗപർണ്ണിക, ശ്രീകുമാർമാവേലിമഠം, വിനോദ് കുമാർ പിഷാരത്ത്, രാജശേഖരൻ ആറൻമുള കൊട്ടാരം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.