Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോടതിവിധി സ്വാഗതാർഹം...

കോടതിവിധി സ്വാഗതാർഹം : ഓർത്തഡോക്സ് സഭ

കോട്ടയം : അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ് പള്ളികളും, തൃശൂർ ഭദ്രാസനത്തിൽപ്പെട്ട മംഗലം ഡാം സെന്റ് മേരീസ്, എറിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ 6 പള്ളികളും ഏറ്റെടുക്കുവാൻ കളക്ടർമാർക്ക് നിർദേശം നൽകിയ ഹൈക്കോടതിവിധി സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത.

നിരവധി തവണ കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ച് നിയമം നടപ്പിലാക്കുന്നതിനെതിരെ നിലകൊണ്ടവർക്കുള്ള താക്കീതുകൂടിയാണ് കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു.1934 ലെ ഭരണഘടന അനുസരിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭാഗമാകേണ്ട ദേവാലയങ്ങളിൽ ഇപ്രകാരമുള്ള സംഘർഷതാവസ്ഥ സൃഷ്ടിച്ചവർ ഇനിയെങ്കിലും വസ്തുതകൾ മനസ്സിലാക്കി നിയമ വ്യവസ്ഥയോട് സഹകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷണാവശിഷ്ടങ്ങളിൽ നിന്ന് ജൈവവളം ഉല്പാദിപ്പിക്കുന്ന നഗരസഭയുടെ ‘പാം ബയോ ഗ്രീന്‍’

പത്തനംതിട്ട : ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്നും ജൈവ വളം ഉല്‍പാദിപ്പിച്ച് 'പാം ബയോ ഗ്രീന്‍ മാന്യൂര്‍' എന്ന പേരില്‍ വിപണയില്‍ എത്തിച്ചിരിക്കുകയാണ് പത്തനംതിട്ട നഗരസഭ. ഫുഡ്സ്‌കേപ്പിങ്ങ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ...

ശബരിമല തീർത്ഥാടനം : പമ്പയിലേക്ക് കെഎസ്ആർടിസിയുടെ 439 ബസുകൾ; വെറ്റ് ലീസ് ബസുകൾ 18 മാത്രം

പത്തനംതിട്ട : ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് വിപുലമായ ബസ് ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. പമ്പയിലേക്കുള്ള തീർത്ഥാടകരുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കെഎസ്ആർടിസിയുടെ 439 ബസുകൾ വിവിധ ഡിപ്പോകളിൽനിന്ന് പിൻവലിച്ച് ശബരിമല സ്പെഷ്യൽ സർവീസുകൾക്കായി വിന്യസിക്കും. എന്നാൽ...
- Advertisment -

Most Popular

- Advertisement -