കണ്ണൂർ : നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചു.കണ്ണൂർ വെള്ളോറയിൽ ഷിജോ (37) ആണ് മരിച്ചത്.സുഹൃത്തിനൊപ്പം നായാട്ട് നടത്തുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സിജോയെ റബര്‍ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടത് .സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഷൈന്‍ ചേനമറ്റത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൈവശമുള്ള നാടന്‍തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.






