ന്യൂഡൽഹി : കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല .ഹർജികൾ 26ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും .സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. 26 ന് കേരളത്തിലെ വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു . ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.






