ശബരിമല : ദിവസവും ആയിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയത്തിൽ മിന്നൽ വേഗതയുമായി ബിഎസ്എന്‍എല്‍. ഈ സീസൺ തുടങ്ങി 15 ദിവസങ്ങൾക്കുള്ളിൽ 500 പുതിയ സിമ്മുകളാണ് നൽകിയത്. കഴിഞ്ഞ മൊത്തം സീസണിൽ 500 പുതിയ സിമ്മുകൾ നൽകിയിരുന്നിടത്താണിത്.
ഭക്തര്‍ക്ക് നെറ്റ്‌വര്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ശബരിമലയിൽ എല്ലായിടത്തും 4 ജി സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പാണ്ടിത്താളം ടെലിഫോൺ എക്സ്ചേഞ്ചിൽ രണ്ടും മാളികപ്പുറം, കൊപ്ര പുരം, ദേവസ്വം സ്റ്റാഫ് ക്വാർട്ടേഴ്സ്, ശരംകുത്തി, ജ്യോതി നഗർ എന്നിവിടങ്ങളിൽ ഒരോന്നും ബിഎസ്എൻഎൽ ടവറുകളാണ് പ്രവർത്തിക്കുന്നത്. 230 ഫൈബർ ടു ദി ഹോം കണക്ഷനുകളും 300 എംബിപിഎസ് വരെ വേഗത ലഭിക്കുന്നതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയും ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിൽ സാധ്യമാക്കിയിട്ടുണ്ട്.
അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വഴി ശബരിമലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സേവനങ്ങളെയും കൂടുതല്‍ ഏകോപിപ്പിക്കാനും ബിഎസ്എന്‍എല്ലിന് സാധിക്കുന്നു. ഫൈബര്‍ കണക്റ്റിവിറ്റിയിലൂടെ ദേവസ്വം ബോര്‍ഡ്, പൊലീസ്, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍, ബാങ്കുകള്‍, വാര്‍ത്താ മാധ്യമങ്ങള്‍, മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ടെലികോം സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
തീര്‍ഥാടകരുടെ നെറ്റ്‌വർക്ക് ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 24×7 പ്രവര്‍ത്തിക്കുന്ന കസ്‌റ്റമര്‍ സര്‍വീസ് സെന്‍റര്‍ പമ്പയിലും ശബരിമലയിലും പ്രവർത്തിക്കുന്നു. പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ഫോര്‍-ജി സിം അപ്ഗ്രഡേഷന്‍, റീചാര്‍ജ്, ബില്‍ പേയ്‌മെന്‍റ് തുടങ്ങിയവയ്ക്കും സേവനങ്ങൾ ലഭ്യമാണ്. ശബരിമല നോഡൽ ഓഫീസർ കെ ശശികുമാറിന്റെ നേതൃത്വത്തിൽ 12 ഓളം ജീവനക്കാരാണ് സന്നിധാനത്ത് മുഴുവൻ സമയം ജോലിയിൽ പ്രവർത്തിക്കുന്നത്.
ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് നമ്പർ: 8289965394.






