Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsചാലക്കുടിയില്‍ ബാങ്ക്...

ചാലക്കുടിയില്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി പണം കവർന്നു

തൃശ്ശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്നു .ഉച്ചയ്ക്ക് രണ്ടു മണിയോടെ ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്തായിരുന്നു കവർച്ച.ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി.2 ജീവനക്കാരെ ശുചിമുറിയിൽ പൂട്ടിയിട്ടു. കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടര്‍ തല്ലി പൊളിക്കുകയും ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.

ഹെൽമറ്റും ജാക്കറ്റും മാസ്കും ധരിച്ചാണ് അക്രമി ബാങ്കിൽ എത്തിയത് . ബാങ്കിലെ സിസിടിവി കാമറയിൽ നിന്ന് ഇയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. .പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി. ആർ ഡി. എസ്സ് ഭക്തിഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു

തിരുവല്ല : ആദിയർ ജനതയുടെ ദേശീയ ഉത്സവമായ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ 147-ാം മത് ജന്മദിന മഹോത്സവത്തിൻ്റെ ഭാഗമായി പ്രത്യക്ഷ രക്ഷാ ​ദൈവസഭയുടെ നേതൃത്വത്തിൽ നടത്തിയ ഭക്തി ഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. അഞ്ച്...

നയൻ‌താര – സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6-ന് തിയേറ്ററുകളിലേക്ക്

ചെന്നൈ: സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം മഹാശക്തി നവംബർ ആറിന് തിയേറ്ററുകളിലേക്കെത്തും. ഗണേശചതുർത്ഥി ദിനമായ ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിലൂടെയാണ് വേൽസ് ഫിലിംസ് ഇന്റർനാഷണൽ...
- Advertisment -

Most Popular

- Advertisement -