ശബരിമല : മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ. പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസവും 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്. ചൊവ്വാഴ്ച്ച 300 പമ്പ ദീർഘദൂര സർവീസുകൾ നടത്തിയപ്പോൾ തിങ്കളാഴ്ച്ചയിലെ എണ്ണം 275 ആണ്.
പമ്പ-കോയമ്പത്തൂർ, പമ്പ-തെങ്കാശി അന്തർ സംസ്ഥാന സർവീസുകളുമുണ്ട്. തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് ആവശ്യമുയർന്നാൽ മലബാർ ഭാഗത്ത് നിന്ന് കൂടുതൽ സർവീസുകൾ നടത്താമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. ഡിമാന്റ് ഉണ്ടെങ്കിൽ തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സർവീസുകൾ തുടങ്ങാൻ സാധിക്കും.
ശബരിമല സീസൺ പ്രമാണിച്ചു വിവിധ ഡിപ്പോകളിൽ നിന്നും അധികമായി വിന്യസിച്ചത് ഉൾപ്പെടെ 290 ഡ്രൈവർമാരും 250 കണ്ടക്ടർമാരുമാണ് ഡ്യൂട്ടിയിലുള്ളത്.






