Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryതെങ്ങണ എസ്‌റ്റേറ്റ്...

തെങ്ങണ എസ്‌റ്റേറ്റ് പടിയിൽ സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി: പത്തോളം പേർക്ക്  പരിക്ക്

ചങ്ങനാശേരി: തെങ്ങണ എസ്റ്റേറ്റ് പടിയിലിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും തോട്ടയ്ക്കാടിന് പോകുകയായിരുന്ന സെന്റ് തോമസ് ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

തെങ്ങണ എസ്റ്റേറ്റ് പടിയിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.  അപകടത്തെ തുടർന്ന് ചങ്ങനാശേരി –  തെങ്ങണ റോഡിൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത്‌ പരക്കെ മഴ : വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ശക്തമായ മഴ തുടരുന്നു.വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ...

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : കേരളത്തിൽ ഇന്നും നാളെയും (03/02/2025 & 04/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി...
- Advertisment -

Most Popular

- Advertisement -