Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഅംഗങ്ങളുടെ സത്യപ്രതിജ്ഞ...

അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്.

സർക്കാർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മുൻപാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോർപ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും  ജില്ലാകളക്ടർമാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

മുനിസിപ്പൽ കൗൺസിലുകളിൽ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികൾ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകും.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ ഡിസംബർ 21 ന് രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക.
സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ  അധ്യക്ഷതയിൽ ചേരും.

ഈ യോഗത്തിൽ അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണാഘോഷ പരിപാടികൾ നടന്നു

തിരുവല്ല : തിരുവല്ല തുകലശ്ശേരി കളത്തട്ട് വായനശാലയുടെ ഓണാഘോഷ പരിപാടികൾ നടന്നു .മുൻ ഫോക്ക് ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ടി എൻ നാരായണൻ ഭട്ടതിരിപ്പാട്...

കുറ്റൂരിൽ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു 

തിരുവല്ല: കുറ്റൂർ തെങ്ങേലി കൈലാസനാഥ ഉമമഹാശ്വരക്ഷേത്രത്തിൽ  പുലർച്ചെ  ഉണ്ടായ കാറ്റിൽ  ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു . ക്ഷേത്ര മുറ്റത്ത് നിന്നിരുന്ന  ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വിണത്. ഇന്ന് പുലർച്ചെ 2 മണിയോടുകൂടിയാണ് സംഭവം...
- Advertisment -

Most Popular

- Advertisement -