പത്തനംതിട്ട : ജില്ലയിൽ സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു. പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിർവഹിച്ചു .കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു ചടങ്ങിൽ അധ്യക്ഷനായ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യ വില്‍പന നടത്തി.
പത്തനംതിട്ട നഗരസഭ കാര്യാലയത്തിന് എതിര്‍വശത്തെ റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ 2026 ജനുവരി ഒന്ന് വരെയാണ് ക്രിസ്മസ്- ന്യൂ ഇയര്‍ ഫെയര്‍. പലവ്യഞ്ജനങ്ങളും അരിയും സബ്സിഡി നിരക്കിലും ഫ്രീ സെയില്‍ നിരക്കിലും ലഭിക്കും. കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടിനൊപ്പം പൊതു വിപണിയില്‍ ലഭ്യമല്ലാത്ത സ്പെഷ്യല്‍ കോമ്പോ ഓഫറുമുണ്ട്. ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സ്റ്റാളും മില്‍മ സ്റ്റാളും ഇതിനൊപ്പം പ്രവര്‍ത്തിക്കും.






