ചെന്നൈ : ശബരിമല സ്വർണക്കൊളളയിൽ ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ എന്ന ഡി.മണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും എസ്ഐടി പരിശോധന നടത്തി.ഇയാളുടെ സഹായി വിരുദ നഗർ സ്വദേശി ശ്രീകൃഷ്ണന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി.പ്രവാസി വ്യവസായിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന..ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയെന്നായിരുന്നു വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്നത്.






