വാഷിംഗ്‌ടൺ : റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.യുദ്ധം അവസാനിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഗൗരവപൂർണമായ സമീപനമാണ് പുതിനും സെലൻസ്‌കിയ്ക്കുമുള്ളത് എന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
പുതുക്കിയ 20 ഇന പദ്ധതിയിൽ 90 ശതമാനത്തിലും ധാരണയായെന്ന് സെലൻസ്കി പറഞ്ഞു. എന്നാൽ ഡോൺബാസിന്റെ കാര്യത്തിൽ യുക്രെയ്‌ന്റെ നിലപാട് റഷ്യയുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും സെലൻസ്കി വ്യക്തമാക്കി.






