മലപ്പുറം : മലപ്പുറത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്.വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി മണ്ണ് വാരി വായിലിട്ടപ്പോൾ ഇതിന്റെ ഉള്ളിലുണ്ടായിരുന്ന ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ കുഞ്ഞിനെ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






