തിരുവനന്തപുരം : വട്ടിയൂർക്കാവ് എംഎൽഎ വി. കെ. പ്രശാന്തിന്റെ ഓഫീസുമായ ബന്ധപ്പെട്ട വിവാദത്തിൽ പ്രശാന്തിനെതിരെ കോൺഗ്രസ് കൗൺസിലർ കെ.എസ്.ശബരിനാഥ്. സ്വന്തം മണ്ഡലത്തിലുള്ള നിയമസഭയുടെ എംഎൽഎ ഹോസ്റ്റലിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് ഓഫിസ് മുറികൾ വി. കെ. പ്രശാന്തിന്റെ പേരിൽ അനുവദിച്ചിട്ടുണ്ട്.അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ മുറിയിൽ ഇരിക്കുന്നത്.നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം, ശബരിനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം,വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് തിരുവനന്തപുരം കോര്‍പ്പറേഷൻ .ഇതുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കെട്ടിടങ്ങളുടെ വാടകത്തുക സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ സെക്രട്ടറിക്ക് ഉടൻ നിർദേശം നൽകുമെന്നും മേയർ വി.വി. രാജേഷ് അറിയിച്ചു.






