Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryപ്രൊഫഷണൽ നാടകോത്സവത്തിന്...

പ്രൊഫഷണൽ നാടകോത്സവത്തിന് ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണം ഒരുങ്ങി.

ചങ്ങനാശ്ശേരി: സെൻറ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ – യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവത്തിന് ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണത്തിലെ തേവർകാട് പ്രൊഫസർ റ്റി.റ്റി ചാക്കോ നഗർ ഒരുങ്ങി. ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാർ നാടകോത്സവം ഉദ്‌ഘാടനം ചെയ്തു. സർഗക്ഷേത്ര രക്ഷാധികാരി ഡോ. തോമസ് കല്ലുകളം സി.എം.ഐ അധ്യക്ഷത വഹിച്ചു. ആദ്യദിനത്തിൽ കെ. സി ജോർജ് കട്ടപ്പനയുടെ രചനയിൽ രാജീവൻ മമ്മിളി സംവിധാനം ചെയ്ത് കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിച്ച  ചന്ദ്രികാ വസന്തം എന്ന നാടകം അരങ്ങേറി.

തുടർന്ന് പാവപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുന്ന സർഗഭവനത്തിന്റെ താക്കോൽ ദാനം നടന്നു. സണ്ണി ഇടിമണ്ണിക്കൽ മുഖ്യാഥിതിയായി. ചടങ്ങിൽ സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം സി.എം.ഐ, നാടകോത്സവ  സംഘടക സമിതി ചെയർമാൻ എസ്. പ്രേമചന്ദ്രൻ, ബ്രദർ ജോബിൻ മുട്ടേൽ, ജനറൽ കൺവീനർ ജോസ് ജോസഫ് നടുവിലേഴം, എം. ജെ. അപ്രേം, ജിജി കോട്ടപ്പുറം, വർഗീസ് ആന്റണി, അഡ്വ. റോയ് തോമസ്, ജോൺ പാലത്തിങ്കൽ, ജേക്കബ് വി.ജി, എം. എ ആന്റണി, ജി ജി ഫ്രൻസിസ്‌, ജോർജ് വർക്കി, സേവ്യർ സെബാസ്റ്റ്യൻ, ജോയിച്ചൻ പാത്തിക്കൽ, ബീന ലിജു, എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 11-08-2025 Bhagyathara BT-15

1st Prize : ₹1,00,00,000/- BM 631988 (IDUKKI) Consolation Prize ₹5,000/- BA 631988 BB 631988 BC 631988 BD 631988 BE 631988 BF 631988 BG 631988 BH 631988 BJ...

എം.സി.എ പ്രവേശനം

തിരുവനന്തപുരം : സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ്...
- Advertisment -

Most Popular

- Advertisement -