ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ ഇന്ത്യയിൽ നിശ്ചയിച്ച തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി. ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്.ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഓൺലൈൻ യോഗത്തിൽ ജയ്ഷാ അധ്യക്ഷനായ സമിതി ബംഗ്ലാദേശിന്റെ അഭ്യർഥന നിരസിച്ചു . ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുന്നത്. ഫെബ്രുവരി ഏഴുമുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ടി20 ലോകകപ്പ് നടക്കുക.






