തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനുവരി 22 മുതൽ ഫെബ്രുവരി 1 വരെ നഗരസഭ മൈതാനിയിൽ നടക്കുന്ന തിരുവല്ല പുഷ്പോൽസവത്തിന്റെ ലോഗോ പ്രകാശനം തിരുവല്ല നഗരസഭ അദ്ധ്യക്ഷ എസ്. ലേഖ പ്രകാശനം ചെയ്തു. ചെയർമാൻ അഡ്വ.കെ. പ്രകാശ് ബാബുവിന്റെ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ജുബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല, ഫാ.ബിജു പയ്യമ്പള്ളിൽ, തഹസിൽദാർ ജോബിൻ ജോർജ്, നഗരസഭ വൈസ് ചെയർമാൻ കെ.വി. വർഗീസ്, ചെറിയാൻ പോളച്ചിറയ്ക്കൽ, എം.സലീം, ആർ. ജയകുമാർ, മോയി ജോർജ് എന്നിവർ പ്രസംഗിച്ചു.






