തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നിരവധി പദ്ധതികൾ ഉത്ഘാടനം ചെയ്തു. അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. തെരുവ് കച്ചവടക്കാർക്കായുള്ള ഒരു ലക്ഷം രൂപയുടെ പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ് പുറത്തിറക്കി.
യോഗത്തിൽ നമസ്‌കാരം പറഞ്ഞ് പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി മലയാളത്തിൽ എന്റെ സുഹൃത്തുക്കളെ എന്നും അഭിസംബോധന ചെയ്തു. വികസിത ഭാരതത്തോടൊപ്പം വികസിത കേരളമാണ് ലക്ഷ്യം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പൂർണ്ണ ആത്മവിശ്വാസത്തോടെയും ശക്തിയോടെയും കേരളത്തോടൊപ്പം നിൽക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
രാവിലെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറുമടക്കമുള്ളവർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയായാണ് മോദി എത്തിയത്.






