കണ്ണൂർ : ബസ്സിൽ ലൈംഗികാതിക്രം ഉണ്ടായെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത ചിത്രീകരിച്ച വിഡിയോയിൽ മുഖം പതിഞ്ഞ സ്ത്രീ പരാതി നൽകി .സോഷ്യൽ മീഡിയയിൽ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ മുഖം വെളിപ്പെടുത്തിയെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ജനുവരി 17ന് കണ്ണൂർ സൈബർ പൊലീസിൽ സഹയാത്രിക പരാതി നൽകിയത്.
ലൈംഗികാതിക്രം ഉണ്ടായെന്ന് ആരോപിച്ച് ഷിംജിത പ്രചരിപ്പിച്ച വീഡിയോയിൽ ഇതേ ബസിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു സ്ത്രീയെയും കാണാം. വിഡിയോ പ്രചരിച്ചതിനു പിന്നാലെ ദീപക് ആത്മഹത്യ ചെയ്യുകയും പ്രതിയായ ഷിംജിത റിമാൻഡിലാകുകയും ചെയ്തു.






