തിരുവല്ല : സർവ്വ മനുഷ്യരെയും ഒന്നുപോലെ കാണുന്ന സമൂഹം രൂപപ്പെടണമെന്നും മനുഷ്യരെ ഒന്നിപ്പിക്കുന്ന ചാലക ശക്തികളായി നാം മാറണമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് പറഞ്ഞു. കേരള കാതലിക് ബിഷപ്പ്സ് കൗൺസിലും കേരള കൗൺസിൽ ഓഫ് ചർച്ചസും സംയുക്തമായി അഖില ലോക തലത്തിൽ നടത്തപ്പെട്ട സഭൈക്യ പ്രാർത്ഥനാ വാരത്തിൻ്റെ സമാപന സമ്മേളനം അഭയ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുമേനി.
സോണൽ പ്രസിഡൻ്റ് ഫാ. ബിനു വർഗീസ് അധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഫാ. വി റ്റി ജോൺ മുഖ്യ പ്രഭാഷണം നടത്തി. കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, സംസ്ഥാന സമിതി അംഗങ്ങളായ ടിറ്റിൻ തേവരുമുറിയിൽ, രാജൻ ജേക്കബ്,കൺവിനർ വർഗീസ് ടി മങ്ങാട്, ഫാ. നിഖിൽ വർഗീസ്, വൈസ് പ്രസിഡൻ്റ് ആനി ചെറിയാൻ, ട്രഷറാർ ബെൻസി തോമസ്, അഭയ ഭവൻ പ്രസിഡൻ്റ് റ്റി.സി ജേക്കബ്, പ്രൊഫ. ഫിലിപ്പ് എൻ തോമസ്, എൻ. ജെ ജോസഫ്, ലീലാമ്മ ജോർജ്, ശാന്ത ജോർജ് എന്നിവർ പ്രസംഗിച്ചു.






