കണ്ണൂർ : പാർട്ടി രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി തള്ളി. ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷാണ് ഇക്കാര്യം അറിയിച്ചത്.
പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച വിഷയങ്ങൾ 2022 ഏപ്രിലിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനമെടുത്തിരുന്നതായി രാഗേഷ് പറഞ്ഞു. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്നും കെ. കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനന്റെ നേതൃത്വത്തിൽ സാമ്പത്തികാപഹരണം നടന്നെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം.






